Breaking News
നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം | നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി |
യുഎഇയില്‍ ഇന്ധന വില കൂട്ടി

July 31, 2024

news_malayalam_fuel_price_updates

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് ഓഗസ്റ്റ് മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്. നാളെ (ഓഗസ്റ്റ് 1) മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈയിൽ‍ 2.99 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.93 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ലിറ്ററിന് 2.88 ദിര്‍ഹമായിരുന്നു.

ഇ പ്ലസ് 91 പെട്രോളിനും വില വര്‍ധിപ്പിച്ചു. ജൂലൈയിൽ‍ 2.80 ദിര്‍ഹമായിരുന്ന ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.86 ദിര്‍ഹമായി വില ഉയര്‍ത്തി. അതേസമയം ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ലിറ്ററിന് 2.89 ദിര്‍ഹമായിരുന്നു.


Latest Related News