January 25, 2024
January 25, 2024
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു.
രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും മാക്രോൺ സന്ദർശിക്കും. കൂടാതെ ഇന്ന് (വ്യാഴം) വൈകിട്ട് 6 മണിക്ക് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് പോകും. നാളെ (വെള്ളി) രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും മാക്രോൺ പങ്കെടുക്കും.
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്താനാവില്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. പിന്നീടാണ് മാക്രോണിനെ പരിഗണിക്കാൻ തീരുമാനിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F