May 13, 2024
May 13, 2024
ദോഹ: ബിലിവേഴ്സ് ഈസ്റ്റ്‌ന്‍ ചര്‍ച്ചിന്റെ പരമാധിക്ഷനും, ആത്മീയ പ്രഭാഷകനുമായ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ അകാല നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചനം രേഖപെടുത്തി.
സാമൂഹിക സേവനരംഗത്തുള്ള തിരുമേനിയുടെ പ്രവര്‍ത്തനം മറ്റു മത മേലധ്യഷന്‍മാരില്‍ നിന്ന് തികച്ചും വേറിട്ടതാണെന്നും പ്രത്യേകിച്ച് ആതുര സേവനരംഗത്തും, വിദ്യഭ്യസ, പരിസ്ഥിതി സംരക്ഷണ മേഖലയിലും കാര്യക്ഷമമായി ഇടപെട്ടുകൊണ്ടുള്ള ജീവിതമായിരുന്നു യോഹന്‍ മെത്രാപോലിത്തയുടെതെന്ന് ഫോട്ട രക്ഷാധികാരി ഡോക്ടര്‍ കെ. സി. ചാക്കോ അനുശോചന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഫോട്ടാ പ്രസിഡണ്ട് ജിജി ജോണിന്റെ അധ്യഷതയില്‍ ചേർന്ന അനുശോചന യോഗത്തിൽ സെക്രട്ടറി റജി കെ ബേബി സ്വാഗതം പറഞ്ഞു., തോമസ് കുര്യന്‍ നെടുംത്തറയില്‍ നന്ദി പറഞ്ഞു, കുരുവിള കെ ജോര്‍ജ്, റജി പി വർഗിസ് എന്നിവര്‍ സംസാരിച്ചു. അനീഷ് ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാളിത്യവും, ദയയും, സ്നേഹവും നിറഞ്ഞ ജീവിതമായിരുന്നു തിരുമേനിയുടെതെന്നും തിരുമേനിയുമായി ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞുവെന്നും അനുശോചന പ്രമേയത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിലിവേഴ്സ് ഈസ്റ്റ്‌ന്‍ ചര്‍ച്ച് പി.ആര്‍.ഓ യും, ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍കോളേജ് മാനേജരുമായ ഫാദര്‍. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന യോഗത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F