Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തില്‍ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ മന്ത്രിക്ക് ജയില്‍ ശിക്ഷ വിധിച്ചു

February 10, 2024

news_malayalam_former_minister_faces_imprisonment_in_kuwait

February 10, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിയായിരിക്കെ ജുഡീഷ്യറിക്ക് മുന്നില്‍ വ്യാജരേഖ ഹാജരാക്കിയ കേസില്‍ മുന്‍ മന്ത്രിക്ക് ജയില്‍ ശിക്ഷ വിധിച്ചു. വിചാരണയ്ക്കായി മന്ത്രിമാരുടെ കോടതിയിലേക്ക് റഫര്‍ ചെയ്തതിന് ശേഷമാണ് വിധി പറഞ്ഞതെന്ന് അല്‍-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.കൗണ്‍സിലര്‍ ഡോ.ഒമര്‍ അല്‍ മസൂദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ചോദ്യം ചെയ്ത ശേഷം മന്ത്രിയെ ജാമ്യത്തില്‍ വിട്ടയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.

ജുഡീഷ്യറിക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖയില്‍ കൃത്രിമം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്‍ മന്ത്രിക്കെതിരെ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് നടപടി ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊതു ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ മറ്റ് മുന്‍ മന്ത്രിമാരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News