Breaking News
ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം | മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ അമീർ |
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ ലോക്സഭയിലേക്ക്

June 05, 2024

news_makayalam_election_news

June 05, 2024

ന്യൂസ്‌റൂം ബ്യുറോ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് വിജയം. തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച യൂസുഫ് പത്താൻ പാർലമെന്റിൽ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. വെസ്റ്റ് ബംഗാളിലെ ബഹരംപൂർ മണ്ഡലത്തിൽ ആണ് അദ്ദേഹം മത്സരിച്ചത്. 62778 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 419425 വോട്ടുകളാണ് നേടിയത്. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി രണ്ടാം സ്ഥാനത്തും, ബി ജെ പി മൂന്നാമതുമാണ്.

2007 മുതൽ 2012 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2021ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്ചു. ടി20, ഏകദിന ഫോർമാറ്റുകളിലായി 79 മത്സരങ്ങളിൽ ഇന്ത്യക്ക് ആയി കളിച്ചു. ഇക്കാലയളവിൽ 1046 റൺസും 46 വിക്കറ്റും അദ്ദേഹം നേടിയിരുന്നു.

2007-ൽ ഇന്ത്യക്ക് ഒപ്പം ടി20 ലോകകപ്പ് കിരീടവും, 2011ൽ ഏകദിന ലോകകപ്പും യൂസുഫ് നേടിയിട്ടുണ്ട്.


Latest Related News