Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു

May 06, 2024

news_malayalam_new_rules_in_saudi

May 06, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, പാക്കിംഗ്, മറ്റു ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിര്‍ബന്ധമാക്കാന്‍ നഗരഗ്രാമ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. 

അതായത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നും എത്തിച്ചു, ആര് നൽകി, എത്ര അളവിലാണ് നൽകിയത്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം, സ്രോതസ്സ്, അളവ് തുടങ്ങിയവ പുതിയ സംവിധാനം വഴി അറിയാനാകും. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളുണ്ടെങ്കില്‍ അവ തിരിച്ചയക്കാനും തിരിച്ചുവിളിക്കാനും സൗകര്യപ്പെടുന്ന വിധത്തിലാകും സംവിധാനം പ്രവര്‍ത്തിക്കുക. ഭക്ഷ്യവസ്തുക്കള്‍ സ്ഥാപനത്തിലേക്ക് എത്തിയയുടനെ വിതരണക്കാരന്റെ പേരും വിവരങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇന്‍വോയ്‌സ് വിവരങ്ങള്‍ ഇതിന് ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞാഴ്ച റിയാദിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News