August 27, 2024
August 27, 2024
അബുദാബി: സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ഫ്ലൈനാസ്. സെപ്‌തംബർ 1 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
പുതിയ സർവീസുകൾ:
റിയാദ്- ദുബായ് വേൾഡ് സെൻട്രൽ- അൽ മുക്തം അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ- അബുദാബി, ഷാർജ
മദീന-അബുദാബി, ഷാർജ
അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേയ്ക്ക് 249 ദിർഹവും (ഏകദേശം 5000 രൂപ), ദുബായ് വേൾഡ് സെൻട്രൽ നിന്ന് റിയാദിലേയ്ക്ക് 239 ദിർഹവും (ഏകദേശം 5000 രൂപ), അബുദാബിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് 365 ദിർഹവുമാണ് (ഏകദേശം 8000 രൂപ) ടിക്കറ്റ് നിരക്ക്.
സെപ്തംബറോടെ, യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഏക സൗദി എയർലൈൻ ആയി ഫ്ലൈനാസ് മാറും. 1,500ലധികം പ്രതിവാര ഫ്ലൈറ്റുകളാണ് എയർലൈനുള്ളത്. 2007ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 78 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഫ്ലൈനാസിന്റെ സേവനം ഉപയോഗിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F