Breaking News
കേരളത്തെ നടുക്കിയ 'കഷായ ചാലഞ്ച്', കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി | സിറിയക്ക് പിന്തുണ,ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഡമാസ്കസിലെത്തി | വാരാന്ത്യത്തിൽ കാറ്റിന് സാധ്യത,ഖത്തറിൽ കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ് | മലപ്പുറം പള്ളിക്കൽ സ്വദേശി മദീനയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം | വെടിനിർത്തൽ കരാർ അധിനിവേശ ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ | ക്യൂവിൽ നിന്ന് വിയർക്കേണ്ട,കൊച്ചിയിലടക്കം വിദേശയാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് ഇമിഗ്രെഷൻ സൗകര്യം | സാഹിബും സ്രാങ്കുമായി നടൻ സലീംകുമാറും സമദാനിയും ദോഹയിൽ | ആശങ്ക വേണ്ട,ഖത്തർ വിപണിയിലുള്ള പിനാർ ചീസുകൾ സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം |
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു; 18 മരണം

July 24, 2024

news_malayalam_accident_in_nepal

July 24, 2024

ന്യൂസ്‌റൂം ബ്യുറോ

കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണ് 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. 

കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമായെന്നാണ് വിവരം. ജീവനക്കാരും ടെക്നിക്കൽ ഉദ്യോ​ഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്.

ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അപകടകാരണം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര- ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവൻ.


Latest Related News