November 15, 2023
November 15, 2023
ഗസ: ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യ ഇന്ധന ട്രക്ക് ഗസ മുനമ്പിലേക്ക് എത്തി. റഫ അതിർത്തിയിലൂടെയാണ് ഡീസൽ ഇന്ധന ട്രക്ക് ഗസയിലെത്തിയത്. എന്നാൽ, ഇത് മതിയാവില്ലെന്നും, ഇന്ധനത്തിന്റെ ഉപയോഗം ഇസ്രായേൽ നിയന്ത്രിച്ചിരിക്കുകയാണെന്നും യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) പറഞ്ഞു.
"ഈജിപ്തിൽ നിന്ന് 23,027 LT [6,083 ഗാലൻ] ഇന്ധനം ലഭിച്ചു. എന്നാൽ അതിന്റെ ഉപയോഗം റഫയിൽ നിന്ന് സഹായം എത്തിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ ഇസ്രായേലി അധികാരികൾ നിയന്ത്രിച്ചിരിക്കുന്നു. വെള്ളത്തിനോ ആശുപത്രിക്കോ ഇന്ധനമില്ല. ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നിലനിർത്താൻ നമുക്ക് ദിവസേന ആവശ്യമുള്ളതിന്റെ 9% മാത്രമാണ് ഇത്. ഇനിയും വളരെയധികം ഇന്ധനം ആവശ്യമാണ്. യുദ്ധത്തിന്റെ ആയുധമായി ഇന്ധനം ഉപയോഗിക്കുന്നു, ഇത് അവസാനിപ്പിക്കണം," ഗസ മുനമ്പിലെ UNRWA അഫയേഴ്‌സ് ഡയറക്ടർ ടോം വൈറ്റ്, എക്‌സിലെ (ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.
റഫ അതിർത്തിയിൽ രണ്ട് ഇന്ധന ടാങ്കർ കാത്തിരിക്കുന്നുണ്ടെങ്കിലും അവ എപ്പോൾ ഗസയിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമല്ലെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഒക്‌ടോബർ 21 മുതൽ ഈജിപ്തിൽ നിന്ന് ഗസയിലേക്ക് പരിമിതമായ മാനുഷിക സഹായങ്ങൾ എത്താറുണ്ടെങ്കിലും, ഇന്ധനം കടത്തിവിടാൻ ഇസ്രായേൽ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F