Breaking News
ഖത്തറിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ജോലി ഒഴിവുകൾ | ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച |
ഒമാനിൽ പള്ളിയുടെ പരിസരത്ത് വെടിവെയ്പ്പ്; 4 മരണം, നിരവധി പേർക്ക് പരിക്ക്

July 16, 2024

news_malayalam_rop_updates

July 16, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസാണ് (ആര്‍ ഒ പി) ഇക്കാര്യം അറിയിച്ചത്. സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.


Latest Related News