February 06, 2024
February 06, 2024
ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. 75 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F