Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ

May 07, 2024

news_malayalam_new_rules_in_oman

May 07, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ മസ്കത്ത് നഗരസഭാ അധികൃതർ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ (ഏകദേശം 21,500 ഇന്ത്യൻ രൂപ) പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ബീച്ചുകളിലുൾപ്പടെ അധികൃതർ കൂടുതൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പലരും ഇവ ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. പൊതുസ്ഥലങ്ങളിൽ വലിയ തോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്‍റെ ചിത്രങ്ങളും നഗരസഭ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. 

അതേസമയം, ബീച്ചുകളിൽ കാറുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ബീച്ചുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെ നടപടിയെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News