Breaking News
നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ |
കുവൈത്തിൽ പ്രവാസികളുടെ കുട്ടികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിതാവിന്റെ അനുമതി നിർബന്ധമാക്കി

July 31, 2024

news_malayalam_new_rules_in_kuwait

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ കുട്ടികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിതാവിന്റെ അനുമതി നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലുമുള്ള പാസ്സ്പോർട്ട് വിഭാഗത്തിനും ഇത് സംബന്ധിച്ച് നിർദേശം നൽകിയതായി പ്രാദേശിക പത്രമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. അമ്മയോ അല്ലെങ്കിൽ ബന്ധുക്കളോ കുട്ടിയെ യാത്രയിൽ അനുഗമിക്കുകയാണെങ്കിലും ഈ തീരുമാനം ബാധകമായിരിക്കും. പാസ്സ്പോർട്ട് വിഭാഗം തയ്യാറാക്കിയ പ്രത്യേക ഫോമിലാണ് പിതാവിന്റെ അനുമതി പത്രം ഒപ്പിട്ടു നൽകേണ്ടത്. തീരുമാനം ഇന്ന് (ബുധൻ) മുതൽ നടപ്പിലാക്കി തുടങ്ങിയതായും പത്രം റിപ്പോർട്ട് ചെയ്തു. ദാമ്പത്യ തർക്കങ്ങൾ തടയാനാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പുതിയ നിയമം അനുസരിച്ച്, പിതാവ് തന്റെ കുട്ടിയെ രാജ്യത്തിനുള്ളിൽ നിയമപരമായി സ്‌പോൺസർ ചെയ്യുന്നുവെങ്കിൽ, കുട്ടിക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിന് പിതാവിന്റെ സമ്മതം നിർബന്ധമാണ്. പിതാവിന്റെ സമ്മതമില്ലാതെ അമ്മ വിദേശത്തേക്ക് കൊണ്ടുപോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കകളും വക്താവ് ഉയർത്തിക്കാട്ടി. ഇത് പുതിയ നിയന്ത്രണങ്ങൾ പ്രകാരം നിയമപരമായ ലംഘനമായി കണക്കാക്കപ്പെടുന്നു.


Latest Related News