April 29, 2024
April 29, 2024
മസ്കത്ത്: ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
تمكنت الإدارة العامة للتحريات والبحث الجنائي من القبض على سبعة وافدين من جنسية آسيوية لارتكابهم (٣٠) سرقة من منازل بمحافظتّي مسقط وجنوب الباطنة.#شرطة_عمان_السلطانية pic.twitter.com/pmojjBWPIE
— شرطة عُمان السلطانية (@RoyalOmanPolice) April 29, 2024
മസ്‌കത്ത്, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. രാത്രിയിൽ വീടുകളിൽ നുഴഞ്ഞുകയറി ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു രീതി. ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ മാർഗങ്ങൾ ഉപയോഗിച്ച് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും റോയൽ ഒമാൻ പൊലീസ് ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F