Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
യു.എ.ഇയിലെ ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

July 08, 2024

July 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യു.എ.ഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. 1959ലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. 

ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും നാടക നടനുമാണ് അദ്ദേഹം. 28 നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'ടേക്കിങ് ദി ഹൈറോഡ്’ ആണ് ആത്മകഥ.


Latest Related News