Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ

April 30, 2024

news_malayalam_arrest_updates_in_kuwait

April 30, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള ഒരു നെറ്റ്വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് അറിയിപ്പ് ലഭിക്കുകയും, തുടർന്ന് താമസസ്ഥലത്ത് നിന്ന് അദ്ദേഹത്തെ സുരക്ഷാ സേന പിടികൂടുകയുമായിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി ആവർത്തിച്ചു പറഞ്ഞു. 

എന്നാൽ തന്റെ അക്കൗണ്ടുകളിലൂടെ നടത്തിയ എല്ലാ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ ഉത്തരവാദിയായതിനാൽ കുറ്റം നിഷേധിച്ചതിന് പ്രാധാന്യമില്ലെന്നാണ് റിപ്പോർട്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന താൻ വരുമാനം വർധിപ്പിക്കാനായി ഇന്റർനെറ്റിൽ സാധനങ്ങൾ പ്രമോട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ജോലി സ്വീകരിച്ചിരുന്നതായാണ് പ്രവാസി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനായി ഐ.ബി.എ.എൻ, അക്കൗണ്ട് നമ്പർ, കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കിംഗ് വിശദാംശങ്ങളും നൽകിയതായും അദ്ദേഹം സമ്മതിച്ചു.

വിശ്വാസയോഗ്യമല്ലാത്ത വ്യക്തികളുമായി ബാങ്കിംഗ് വിവരങ്ങൾ പങ്കിടുന്നതിന്റെ അപകടങ്ങൾക്കെതിരെ അധികൃതർ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഓരോ അക്കൗണ്ട് വഴിയും നടക്കുന്ന എല്ലാ ഇടപാടുകളുടെയും ഉത്തരവാദിത്തം ഉടമക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തെറ്റായ തൊഴിലവസരങ്ങളുമായി വ്യക്തികളെ വശീകരിക്കുകയും അവരെ നിയമവിരുദ്ധമായ പദ്ധതികളിൽ കുടുക്കുകയും ചെയ്യുന്ന സംഘടിത ക്രിമിനൽ നെറ്റ്വർക്കുകളെ സൂക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News