February 06, 2024
February 06, 2024
യുഎഇ: യുഎഇയില്‍ പരീക്ഷാ തട്ടിപ്പ് തടയുന്നതിന് നടപടി കര്‍ശനമാക്കുന്നു. രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനാണ് തീരുമാനം. പരീക്ഷയിലെ ചോദ്യങ്ങള്‍, ചോദ്യങ്ങളോട് ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എന്നിവ അച്ചടിക്കുക, പ്രസിദ്ധീകരിക്കുക, കൈമാറുക എന്നിവയ്ക്ക് പിഴ ചുമത്തും. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തുന്നതിനും കര്‍ശന നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്കാണ് പിഴ ചുമത്തുക എന്നാണ് റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം. കുറ്റം തെളിഞ്ഞാല്‍ സാമൂഹിക സേവനത്തിനും ശിക്ഷ വിധിക്കും. അതേസമയം പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി നേരിടേണ്ടി വരും. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവയ്ക്ക് നിയമം ബാധകമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F