January 30, 2024
January 30, 2024
ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പ്രത്യേക കോടതി പത്ത് വര്‍ഷം തടവ് വിധിച്ചു. ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രിയായ ഷാ മെഹമൂദ് ഖുറേഷിക്കും പ്രത്യേക കോടതി പത്ത് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് തടവ് ശിക്ഷ വിധിച്ചത്. വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഇസ്ലാമാബാദ് സര്‍ക്കാരിന് അയച്ച നയതന്ത്ര രേഖകള്‍ വെളിപ്പെടുത്തിയെന്നാണ് കേസ്.
2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് നയതന്ത്ര രേഖകള്‍ വെളുപ്പെടുത്തിയെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി( എഫ്‌ഐഐ) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റേയും ഖുറേഷിയുടേയും പ്രസംഗത്തിന്റെ പൂര്‍ണ വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അറസ്റ്റിലായ ഇരുവരും ജയിലില്‍ കഴിയുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F