February 03, 2024
February 03, 2024
ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും പാകിസ്ഥാന്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2018 ലെ വിവാഹ നിയമം ലംഘിച്ചെന്നാരോപിച്ചാണ് കേസ്. മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള വിവാഹ മോചനത്തിന് ശേഷം അടുത്ത വിവാഹത്തിന് മൂന്ന് മാസം കാത്തിരിക്കണമെന്ന കാലയളവ് ഇരുവരും ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബീബി. 2018ല്‍ രഹസ്യമായ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹം. അതേസമയം ആരോപിക്കപ്പെട്ട കുറ്റം ഇരുവരും നിഷേധിച്ചു.
അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഇക്കഴിഞ്ഞ ബുധനാഴ്ച 14 വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിധി. ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയതായും എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തി കേസില്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്, വിവിധ കേസുകളില്‍ ആകെ 34 വര്‍ഷത്തെ ശിക്ഷ ഒരേ സമയം അനുഭവിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മത്സരക്കുന്നതിനും ഖാന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F