Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലി ജനുവരി 5 മുതല്‍; നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

October 26, 2024

news_malayalam_new_rules_in_kuwait

October 26, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹന ജോലി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. 2025 ജനുവരി മുതലാണ് ചില സര്‍ക്കാര്‍ ഏജന്‍സികളില്‍ രാവിലത്തെ ഷിഫ്റ്റിന് പുറമെ വൈകുന്നേരം കൂടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 2025 ജനുവരി 5 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിന്റെ സംസ്ഥാന തൊഴില്‍ ഏജന്‍സിയായ സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

ഇതനുസരിച്ച്, സായാഹ്ന ഷിഫ്റ്റിലെ ജീവനക്കാരന്റെ ജോലി കാലയളവ് ഏഴ് മാസത്തില്‍ കുറവായിരിക്കരുത്. അതായത് ഒരാള്‍ സായാഹ്ന ഷിഫ്റ്റിലേക്ക് മാറുന്നുവെങ്കില്‍ ചുരുങ്ങിയത് ഏഴ് മാസം ആ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സന്നദ്ധനായിരിക്കണം. ബന്ധപ്പെട്ട ഏജന്‍സിയുടെ അംഗീകാരത്തോടെയല്ലാതെ ഈ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അത്തരമൊരു ജീവനക്കാരന് പ്രഭാത ഷിഫ്റ്റിലേക്ക് മടങ്ങാന്‍ കഴിയില്ല.

ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരത്തെ ജോലി ഷിഫ്റ്റ് നടപ്പിലാക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജോലി സമയം പ്രതിദിനം നാലര മണിക്കൂര്‍ എന്നതായിരിക്കും. സായാഹ്ന ഷിഫ്റ്റിലെ ജോലി സമയം 3.30ന് മുമ്പ് ആരംഭിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

വൈകുന്നേരത്തെ ജോലി ഷിഫ്റ്റിലേക്ക് മാറുന്നതിന്, ജീവനക്കാരന്‍ ഇതുമായി ബന്ധപ്പെട്ട് ഓഫീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഈ അഭ്യര്‍ത്ഥന അംഗീകരിക്കുന്നത് ഡ്മിനിസ്‌ട്രേറ്റീവ് ഏജന്‍സിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. പൊതു താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. വൈകുന്നേരങ്ങളില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരുടെ എണ്ണം, ഏജന്‍സിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 30 ശതമാനത്തില്‍ കവിയാന്‍ പാടില്ല. രാവിലത്തെ ഷിഫ്റ്റിലെ ജോലിയെ ബാധിക്കാത്ത വിധത്തില്‍ മാത്രമേ സായാഹ്ന ഷിഫ്റ്റ് ക്രമീകരിക്കാവൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും ഇഷ്ടപ്പെട്ട സമയത്ത് ജോലി ചെയ്യാനുള്ള അവസരമൊരുക്കാനുമാണ് പുതിയ രീതി പരീക്ഷിക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇത് ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, രാവിലെ മറ്റ് തെരക്കുകളുള്ള പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്താനും സേവനങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

പുതിയ തീരുമാനത്തിലൂടെ, രാവിലത്തെ ഓഫീസ് ജീവനക്കാരുടെയും ഓഫീസിലേക്ക് പോകുന്ന പൊതുജനങ്ങളുടെയും എണ്ണം വലിയ തോതില്‍ കുറയുമെന്നതിനാല്‍ റോഡിലെ വാഹനങ്ങളുടെ എണ്ണവും ആനുപാതികമായി കുറയുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ ആശ്വാസമാവും. ഈ മാസം ആദ്യത്തിലാണ് സാധാരണ പ്രഭാത ഷിഫ്റ്റിനൊപ്പം സായാഹ്ന ഷിഫ്റ്റ് കൂടി നടപ്പിലാക്കുന്ന കാര്യത്തില്‍ മുന്നോട്ട് പോകുന്നതിന് കുവൈത്ത് സര്‍ക്കാര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ ചുമതലപ്പെടുത്തിയിത്. മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ മേധാവി ഇസ്സാം അല്‍ റുബയ്യാന്‍ അവതരിപ്പിച്ച പദ്ധതിക്ക് കാബനിറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു.


Latest Related News