അബുദാബി: അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇത്തിഹാദ് എയർവേസിന്റെ സ്പെഷ്യൽ സർവീസ് ഇന്ന് (സെപ്റ്റംബർ 1) മുതൽ ആരംഭിക്കും. ഇത്തിഹാദിന്റെ ഡബിൾ ഡെക്കർ വിമാനം എ380 ആണ് സർവീസ് നടത്തുക. ഇത്തിഹാദിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ ആഴ്ചയിൽ 3 തവണ അബുദാബി – മുംബൈ റൂട്ടിലാണ് വിമാനം സർവീസ് നടത്തുക.
ഇത്തിഹാദിന്റെ ആദ്യ ഡബിൾ ഡെക്കർ സർവീസാണിത്. എമിറേറ്റ്സ് ബെംഗളൂരുവിലേക്ക് ഡബിൾ ഡെക്കർ സർവീസ് നടത്തുന്നുണ്ട്. മുകൾ നിലയിലെ ബിസിനസ് സ്റ്റുഡിയോസിൽ 70 പ്രൈവറ്റ് സ്വീറ്റുകളുണ്ട്. വൈഫൈ സൗകര്യം, ലോബി ലൗഞ്ച് ഏരിയയും മുകൾ നിലയിലുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ഷവർ റൂമും ലഭിക്കും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് വെരി ലാർജ് വിഹിക്കിൾ (വിഎൽവി) വിഭാഗത്തിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വിമാനങ്ങൾ ഇറക്കാൻ അനുമതിയുള്ളത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F