January 31, 2024
January 31, 2024
അബുദാബി- ഇന്ത്യ,സൗദി അറേബ്യ, ലെബനന്‍, യൂറോപ്പ്, അമേരിക്ക, ശ്രീലങ്ക എന്നീ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേസ്. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു.
കഴിഞ്ഞ വേനല്‍ക്കാലത്തേക്കാള്‍ 27 ശതമാനം കൂടുതല്‍ പ്രതിവാര സര്‍വീസുകളാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് (ആഴ്ചയിൽ ഏഴ് അധിക സർവീസുകൾ), ജോര്‍ദാനിലെ അമ്മാന്‍ (ആഴ്ചയിൽ നാല് അധിക സർവീസുകൾ), ലെബനനിലെ ബെയ്‌റൂട്ട് (ആഴ്ചയിൽ രണ്ട് അധിക സർവീസുകൾ), ശ്രീലങ്കയിലെ കൊളംബോ (ആഴ്ചയിൽ നാല് അധിക സർവീസുകൾ), ഇന്ത്യയിലെ കൊല്‍ക്കത്ത (ആഴ്ചയിൽ ഒരു വിമാന സർവീസ് കൂടി), ബാംഗ്ലൂര്‍ (ആഴ്ചയിൽ മൂന്ന് അധിക സർവീസുകൾ) എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് വര്‍ധിപ്പിച്ചത്. ഇതോടെ അബൂദബിയിൽ നിന്ന് ബംഗളൂരവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 17 ആയും കൊൽക്കത്ത സർവീസിന്റെ എണ്ണം ആഴ്ചയിൽ എട്ടായും വർധിക്കും.
2024 മാർച്ച് 15 മുതൽ സൗദിയിലേക്കുള്ള സർവീസുകൾ ആരംഭിക്കും. മറ്റ് സർവീസുകളെല്ലാം 2024 ജൂൺ 15 മുതലാണ് ആരംഭിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ ഏഴ് സർവീസുകൾ നേരത്തേ ആരംഭിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F