June 19, 2024
June 19, 2024
കുവൈത്ത് സിറ്റി: അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ഇന്ന് (ബുധൻ) മരിച്ചത്. കുടുംബസമ്മേതം ഇന്നലെയാണ് (ചൊവ്വ) ഇവർ ഖത്തറില്‍ എത്തിയത്. കുവൈത്ത് എയര്‍വേയ്സ് സ്റ്റാഫാണ് എബ്രഹാം മാത്യു.
ഭാര്യ: മിനി (കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപിക). മക്കളായ കെവിനും ജോഷ്വയും കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. കുവൈത്ത് സിറ്റി മര്‍ത്തോമ ഇടവക അംഗമാണ് എബ്രഹാം. മൃതദേഹം ഖത്തറില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.