April 27, 2024
April 27, 2024
കുവൈത്ത് സിറ്റി: ഈജിപ്തില്‍ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുവൈത്തില്‍ അറസ്റ്റില്‍. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്.
ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് ഈജിപ്തില്‍ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യുകയുമായിരുന്നു.
കുവൈത്തില്‍ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിൻറെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതർ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പുറമേ, ഇതിൻറെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകള്‍ക്ക് വൻ തുകയ്ക്ക് വീഡിയോ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
കുവൈത്തില്‍ താമസിക്കുന്ന ഈജിപ്ഷ്യൻ നല്‍കിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിൻറെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ അന്വേഷണത്തിൻറെ ഭാഗമായി ഇവരെ കുവൈത്തില്‍ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F