March 28, 2024
March 28, 2024
ദോഹ: ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു. വിഷ്വൽ ആർട്സിന് പ്രാധാന്യം നൽകിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കത്താറയിലെ പതിമൂന്നാം കെട്ടിടത്തിൽ നടക്കുന്ന പ്രദർശനം ഏപ്രിൽ 16 വരെ തുടരും. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഖത്തർ ഫൈൻ ആർട്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈവിധ്യപൂർണമായ 37 ആർട്ട് വർക്കുകളാണ് പ്രദർശനത്തിലുള്ളത്. പ്രകൃതിയെയും മനുഷ്യനെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഡ്രോയിംഗ്, പോർട്രെയ്‌ച്ചർ, ശിൽപങ്ങൾ, സെറാമിക്‌സ് എന്നിവയും പ്രദർശനത്തിലുണ്ട്. ആർട്ട് മേഖലയിലെ പ്രശസ്തരായവരുമായി ആശയങ്ങൾ പങ്കിടാനും, യുവാക്കളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി എക്സിബിഷൻ മാറുമെന്ന് ഖത്തർ ഫൈൻ ആർട്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആർട്ടിസ്റ്റ് യൂസഫ് അൽ സദ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F