June 13, 2024
June 13, 2024
ദോഹ: ഖത്തറില്‍ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) നിസ്കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക ഔഖാഫ് മന്ത്രാലയം പുറത്തിറക്കി. ജൂൺ 16 (ഞായർ) പുലര്‍ച്ചെ 4:58 ന് നടക്കുന്ന പ്രാര്‍ത്ഥനയ്ക്കായി 675 പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും സജ്ജമാക്കിയതായി അതോറിറ്റി അറിയിച്ചു.ഇതിന്റെ വിശദമായ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂൺ 16 ഞായറാഴ്ചയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ.അതേസമയം,ഖത്തറിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവധി ദിനങ്ങൾക്ക് തുടക്കമായി.വാരാന്ത്യ അവധിയടക്കം ഏഴു ദിവസമാണ് ഖത്തറിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കുക.ഈ വാരാന്ത്യ അവധിക്ക് ശേഷം ജൂൺ 16 ഞായറാഴ്ച ആരംഭിക്കുന്ന അവധി ദിനങ്ങൾ ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും. തുടർന്നുള്ള വെള്ളി,ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞു ജൂൺ 23 ഞായറാഴ്‌ച പ്രവൃത്തി ദിനം തുടങ്ങും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F