June 04, 2024
June 04, 2024
ദോഹ : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സ്‌കൈ മീഡിയ ഇന്ത്യൻ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈദ് മൽഹാർ 2.0 ജൂൺ 20ന് ദോഹയിലെ അൽ അറബി സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നടക്കും.പരിപാടിയുടെ ഔദ്യോഗിക ലോഞ്ചിങ് ബർവ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിൽ നടന്നു. ചടങ്ങിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഷംന കാസിം,മഹേഷ് കുഞ്ഞിമോൻ,സിദ്ധിഖ് റോഷൻ,പ്രസന്ന സുജിത് എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ആൽമരം ബാൻഡിനൊപ്പം ജാസി ഗിഫ്റ്റിന്റെ മാസ്മരിക സംഗീതവും അരങ്ങിന് കൊഴുപ്പേകും. ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ് വഴി സ്വന്തമാക്കാം.
ലിങ്ക് :https://events.q-tickets.com/qatar/eventdetails/5969822098/eid-malhar-20
സ്‌കൈ മീഡിയ മാനേജിങ് ഡയറക്റ്റർ പ്രേംസിങ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ വിനോദ് വിജയൻ നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F