November 19, 2023
November 19, 2023
ദോഹ: ഖത്തര്‍ ടൂറിസവുമായി ചേര്‍ന്ന് രാജ്യത്തുടനീളം കൂടുതല്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയം ഊര്‍ജിതമാക്കി. ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഖത്തര്‍ ടൂറിസം വകുപ്പുമായി അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇക്കോ- ടൂറിസം സൈറ്റുകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തതായും വൈകാതെ അവ നടപ്പിലാക്കുമെന്നും പരിസ്ഥിതി മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി.
രാജ്യത്തെ മണല്‍ക്കൂനകള്‍, കണ്ടല്‍ക്കാടുകള്‍, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാണ് തീരുമാനം. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റൗദത്ത് റഷീദില്‍ സ്ഥിതിചെയ്യുന്ന ഡാല്‍ അല്‍ മിസ്ഫിര്‍ ഗുഹയാണ് ഖത്തറിലെ ഏറ്റവും പ്രശ്‌സ്തമായ ഇക്കോ ടൂറിസം കേന്ദ്രം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F