September 01, 2024
September 01, 2024
അബുദാബി: യുഎഇയിലെ മസാഫിയിൽ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഇന്ന് (ഞായർ) രാവിലെ പ്രാദേശിക സമയം 7.53നാണ് ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. താമസക്കാര്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F