Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം

August 13, 2024

August 13, 2024

ന്യൂസ്‌റൂം ബ്യുറോ

ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം. ജോര്‍ദാന്‍  സിറിയ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. സിറിയന്‍ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും അറിയിച്ചു. 

സിറിയയിലുടനീളമുള്ള ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ആളപായമില്ല. ലോസ് ഏഞ്ചല്‍സില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 12.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 

2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്.


Latest Related News