April 03, 2024
April 03, 2024
ദോഹ: ഗസ മുനമ്പിൽ മാനുഷിക പിന്തുണ നൽകുന്നതിന് എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ്റെ (ഇഎഎ) ചെയർപേഴ്സൺ ഷെയ്ഖ മോസ ബിൻത് നാസറിൻ്റെ നേതൃത്വത്തിൽ 'കെസ്വെറ്റ് അൽ ഈദ്' കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിൽ 0 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ നൽകും. ഖത്തർ റെഡ് ക്രസൻ്റ്, അൽ-മുജാദില സെൻ്റർ ആൻഡ് മോസ്‌ക് ഫോർ വുമൺ, മിനാരീൻ മോസ്‌ക് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്.
കാമ്പയിനിൽ 0 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ നൽകും. ഇന്ന് (റമദാൻ 24) മുതൽ ഈദുൽ ഫിത്വർ വരെ കാമ്പയിൻ തുടരും. അൽ-മുജാദില സെൻ്റർ, മോസ്‌ക് ഫോർ വുമൺ, മിനാരീൻ മോസ്‌ക്, എജ്യുക്കേഷൻ സിറ്റി എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിൻ്റുകൾ.
സംഭാവന നൽകാനും കാമ്പയിന് പിന്തുണയ്ക്കാനും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കളക്ഷൻ പോയിൻ്റുകളിൽ സ്ഥിതി ചെയ്യുന്ന നിയുക്ത വസ്ത്ര ബോക്‌സുകളിൽ പുതിയ വസ്ത്രങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. തറാവീഹ് നമസ്‌കാരത്തിന് ശേഷം അർദ്ധരാത്രി വരെ പൊതുജനങ്ങൾക്ക് നേരിട്ട് സംഭാവന ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക്, ഓൺലൈൻ സംഭാവനകളും നൽകാം: https://donate.educationaboveall.org/
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F