Breaking News
നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം | നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി |
റി​യാ​ദി​ൽ ഇ-​സ്‌​പോ​ർ​ട്‌​സ് ലോ​ക​ക​പ്പ്​ ജൂ​ലൈ 3​ മു​ത​ൽ

June 23, 2024

June 23, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

റിയാദ്: റിയാദിൽ ഇ​ല​ക്‌​ട്രോ​ണി​ക് സ്‌​പോ​ർ​ട്‌​സ് (ഇ-​സ്​​പോ​ർ​ട്​​സ്) ലോ​ക​ക​പ്പ് ജൂ​ലൈ 3​ന്​ ആ​രം​ഭി​ക്കും. ആ​ഗ​സ്​​റ്റ്​ 25 വ​രെ നീ​ളു​ന്ന ഇ-​സ്​​പോ​ർ​ട്​​സ്​ ലോ​ക​ക​പ്പി​ൽ 30 അ​ന്താ​രാ​ഷ്​​ട്ര ടീ​മു​ക​ളും 1500-ല​ധി​കം പ്ര​ഫ​ഷ​ന​ലു​ക​ളും പങ്കെടു​ക്കു​മെ​ന്ന്​ പൊ​തു​വി​നോ​ദ അ​തോ​റി​റ്റി മേ​ധാ​വി തു​ർ​ക്കി ആ​ലു ശൈ​ഖ്​ വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ലെ ബൊ​ളി​വാ​ർ​ഡ് സി​റ്റി​യി​ലെ അ​രീ​ന സ്​​റ്റേ​ഡി​യത്തിലാണ് മത്സരം. 

സ്റ്റേഡിയത്തിൽ ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യി​മി​ങ്​, ബ്രാൻഡിങ്, ക​ച്ചേ​രി​ക​ൾ, നാ​ട​ക​ങ്ങ​ൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും ആ​ലു ശൈ​ഖ്​ അറിയിച്ചു. ടൂ​ർ​ണ​മെന്റ് ത​ത്സ​മ​യം ബൊളിവാർഡിൽ സം​പ്രേ​ക്ഷ​ണം ചെ​യ്യും.

ഇ-​സ്‌​പോ​ർ​ട്‌​സ് വേ​ൾ​ഡ് ക​പ്പ് ഫൗ​ണ്ടേ​ഷ​ൻ അ​ടു​ത്തി​ടെ​യാ​ണ്​ ടൂ​ർ​ണ​മെന്റി​ന്റെ ഔ​ദ്യോ​ഗി​ക ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. 20 മ​ത്സ​ര​ങ്ങളാണ് ഇതിൽ ഉ​ൾ​പ്പെ​ടുന്നത്. ഏ​ക​ദേ​ശം 60 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന​താ​ണ്​ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ. ഇ​ത് ഇ-​സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.


Latest Related News