Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
മസ്‌കത്തില്‍ വാടക കരാറുകള്‍ക്ക് ഇ- രജിസ്‌ട്രേഷന്‍ ആരംഭിച്ചു

January 25, 2024

news_malayalam_new_rules_in_oman

January 25, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി വാടക കരാറുകള്‍ക്ക് ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തില്‍ പുതിയ റസിഡെന്‍ഷ്യല്‍ വാടക കരാറുകള്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സേവനം ലഭ്യമാകുക. കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുള്ള രജിസ്‌ട്രേഷന് നിലവിലെ നടപടിക്രമങ്ങള്‍ തുടരും. 

ഇ- രജിസ്‌ട്രേഷനിലൂടെ കെട്ടിട ഉടമകളും ഉപയോക്താക്കളും തമ്മിലുള്ള ഇടപാടുകള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷന്‍ ഡിജിറ്റലാക്കുന്നതോടെ നഗരസഭയുടെ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മസ്‌കത്ത് നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭിക്കുന്ന ഇലക്ട്രോണിക് സര്‍ട്ടിഫൈഡ് ലീസ് കരാറുകള്‍ കോടതി ഇടപാടുകളില്‍ ഉള്‍പ്പെടെ ഔദ്യോഗിക രേഖകളായി പരിഗണിക്കുമെന്നും നഗരസഭ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News