Breaking News
ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം |
ഡച്ച് പൗരനായ കൊടും കുറ്റവാളിയെ പിടികൂടി ദുബായ് പൊലീസ്; പ്രശംസിച്ച് ഡച്ച് പ്രധാനമന്ത്രി

July 30, 2024

July 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: 'എയ്ഞ്ചൽസ് ഓഫ് ഡെത്ത്' (മരണത്തിന്റെ മാലാഖ) എന്ന ക്രിമിനൽ സംഘടനയുടെ തലവനായ ഡച്ച് പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഡച്ച് പൊലീസിന് കൈമാറി. ഫൈസൽ താഗി (24) എന്ന കൊടുംകുറ്റവാളിയായ ഡച്ച് പൗരനെയാണ് ദുബായ് പൊലീസ് പിടികൂടിയത്.  ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ രാജ്യാന്തര വാറണ്ട് ഉണ്ടായിരുന്നു. കൊടുംകുറ്റവാളിയായ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം ഡച്ച് സർക്കാർ നടപ്പാക്കി വരികയായിരുന്നു. 

2019-ൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുഎഇയിലേക്ക് കടന്ന ഫൈസലിന്റെ പിതാവ് റിദുവാൻ താഗിയും ദുബായിൽ അറസ്റ്റിലായിരുന്നു. നെതർലൻഡ്‌സിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റിദുവാൻ അന്ന് 'എയ്ഞ്ചൽസ് ഓഫ് ഡെത്തിന്റെ' നേതാവായിരുന്നു. 2024 ഫെബ്രുവരിയിൽ, റിദുവാൻ താഗിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകങ്ങളും കൊലപാത ശ്രമങ്ങളും ഉൾപ്പെടെ 300-ലധികം വ്യത്യസ്ത കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ ക്രിമിനൽ സിൻഡിക്കേറ്റ് ഉത്തരവാദിയാണെന്ന് കരുതപ്പെടുന്നു. ഇന്റർപോൾ ഇയാളെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായും ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സംഘത്തിന്റെ തലവനായുമായിട്ടാണ് വിലയിരുത്തുന്നത്. അക്കാലത്ത്, ഡച്ച് അധികാരികൾ ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 100,000 യൂറോ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു.

ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് യുഎഇയുടെ സുരക്ഷാ സഹകരണത്തെ അഭിനന്ദിക്കുകയും ഫൈസലിനെ കൈമാറുന്നതിൽ ദുബായ് പൊലീസിന്റെ 'വിലപ്പെട്ട പങ്കിനെ' പ്രശംസിക്കുകയും ചെയ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​യും അദ്ദേഹം അഭിനന്ദിച്ചു.


Latest Related News