Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ദുബായ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ കേ​ന്ദ്രം പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാറ്റുന്നു

October 02, 2024

October 02, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫി​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാറ്റുന്നു. ഒക്ടോബർ 7 (തി​ങ്ക​ളാ​ഴ്ച) മു​ത​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ്.​ജി ഐ.​വി.​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്ററാ​ണ്​ അ​ൽ നാ​സ​ർ സെ​ന്റ​റി​ലേ​ക്ക് മാ​റ്റു​ന്നത്.

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥ​ല​ത്താ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റ്റ​സ്റ്റു ചെ​യ്യാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ കേ​ന്ദ്ര​മാ​ണ്​ എ​സ്.​ജി ഐ.​വി.​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്റ​ർ. അ​ൽ ​നാ​സ​ർ സെ​ന്റ​റി​ലെ 104, 302 എന്നീ ഓ​ഫി​സു​ക​ളി​ലാ​ണ് സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സേ​വ​ന ദാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​ൽ​നാ​സ​ൽ ക്ല​ബി​ന് സ​മീ​പ​മാ​ണ് പു​തി​യ കേ​ന്ദ്രം.

ദുബായ്ക്ക്​ പു​റ​മെ, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​നു​വേ​ണ്ടി ഈ ​സേ​വ​ന കേ​ന്ദ്ര​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, പാ​സ്പോ​ർ​ട്ട് സേ​വ​നം ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ത്തി​ൽ തു​ട​രും.


Latest Related News