May 02, 2024
May 02, 2024
ദുബായ്: ദുബായില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം പ്രഖ്യാപിച്ചു. ചില ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുമ്പ് കേന്ദ്രങ്ങളില്‍ വിളിച്ച് പ്രവര്‍ത്തന സമയം പരിശോധിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി, ദുബായ് ഹെല്‍ത്ത് ഹോസ്പിറ്റലുകളോ ആംബുലേറ്ററി ഹെല്‍ത്ത് സെന്ററുകളോ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളോ സന്ദര്‍ശിക്കുന്നതിന് മുമ്പ് ദയവായി 80060 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബായ് ഹെല്‍ത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ദുബായ് ഹെല്‍ത്ത് ആപ്പ് വഴി താമസക്കാര്‍ക്ക് ടെലി ഹെല്‍ത്ത് സേവനം ബുക്ക് ചെയ്യാമെന്നും അതോറിറ്റി വ്യക്തമാക്കി.
പ്രവര്‍ത്തന രഹിതമായ സേവനങ്ങള്‍:
ആംബുലേറ്ററി ഹെല്‍ത്ത് സെന്ററുകള്‍
ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍
പ്രവര്‍ത്തന സമയത്തിലെ മാറ്റം ഇങ്ങനെ:
1) അല്‍ ബദാ ഹെല്‍ത്ത് സെന്റര്‍, അല്‍ മിസാര്‍ ഹെല്‍ത്ത് സെന്റര്‍, ഉമ്മു സുഖീം ഹെല്‍ത്ത് സെന്റര്‍- രാവിലെ 7:30 മുതല്‍ രാത്രി 8 വരെ
2) അല്‍ ലുസൈലി ഹെല്‍ത്ത് സെന്റര്‍: രാവിലെ 7:30 മുതല്‍ വൈകിട്ട് 6 വരെ
3) തലസീമിയ സെന്റര്‍: രാവിലെ 7:30 മുതല്‍ രാത്രി 9 വരെ
4) രക്തദാന കേന്ദ്രം: രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറക്കും
മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍: അല്‍ ലുസൈലി മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍, സബീല്‍ മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍, സിറ്റി വാക്ക് ബ്രാഞ്ച് ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകും
അടിയന്തര സേവനങ്ങള്‍ 24/7:
* നാദ് അല്‍ ഹമര്‍ ഹെല്‍ത്ത് സെന്റര്‍
* അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്റര്‍
* അല്‍ ജലീല കുട്ടികളുടെ ആശുപത്രി
* റാഷിദ് ആശുപത്രി
* ദുബായ് ഹോസ്പിറ്റല്‍
* ജബല്‍ അലി ആശുപത്രി
* ലത്തീഫ ആശുപത്രി
* ഹത്ത ഹോസ്പിറ്റല്‍
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F