Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് മുതൽ

October 26, 2024

October 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം എഡിഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് (ഒക്ടോബർ 26) മുതൽ നവംബർ 24 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. പൊതുജനാരോഗ്യ സംരക്ഷണാർഥം ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ആരംഭിച്ച പദ്ധതിയാണ് ഫിറ്റ്നസ് ചലഞ്ച്.

ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യവും സന്തോഷവും ഉള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചത്. ചലഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യായാമ പരിപാടികളിൽ പങ്കെടുക്കാം. സൈക്ലിങ്, ഫുട്ബോൾ, നടത്തം, യോഗ, കയാക്കിങ് തുടങ്ങിയ വ്യായാമങ്ങൾ ചലഞ്ചിന്റെ ഭാഗമാണ്. സാൻഡ് ബോർഡിങ് പോലുള്ള സാഹസിക വ്യായാമങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമവസരമുണ്ട്. 

ചലഞ്ചിന്റെ ഭാഗമായി മൈ ദുബായ് സംഘടിപ്പിക്കുന്ന ദുബായ് റണ്ണിൽ കഴിഞ്ഞ വർഷം 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഇത്തവണ അതിൽ കൂടുതൽ പേർ പങ്കാളികളാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാഗ്യശാലികൾക്ക് രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം കിട്ടും. ഹോട്ടൽ താമസം അടക്കമുള്ള രണ്ട് എമിറേറ്റ്സ് ടിക്കറ്റാണ് ഇവർക്ക് ലഭിക്കുക.


Latest Related News