കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
September 15, 2024
September 15, 2024
ന്യൂസ്റൂം ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവര്‍ത്തിച്ച ലിറിക്ക പിൽ ഫാക്ടറി കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതർ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 30,000 ലിറിക്ക ക്യാപ്സ്യൂളുകൾ, ആറു കിലോഗ്രാം ലിറിക്ക പൗഡർ, 2,500 ക്യാപ്റ്റഗൺ ഗുളികകൾ, 100 ഗ്രാം ഹാഷിഷ്, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും, ചെറുക്കുന്നതിനുമായുള്ള കാമ്പയിൻ തുടരുകയാണ്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാല്‍ ഉടന്‍ തന്നെ എമർജൻസി നമ്പറായ -112 ലോ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഹോട്ട്ലൈനായ 1884141 ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു.