February 10, 2024
February 10, 2024
ദോഹ: ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഫൈനല്‍ മത്സരത്തിന് ശേഷം ദോഹ എക്‌സ്‌പോ വേദിയില്‍ ഡ്രോണ്‍ ഷോ നടക്കും. ദോഹ എക്‌സ്‌പോ സംഘാടകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഖത്തര്‍ ജോര്‍ദാനെ നേരിടും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. എക്‌സ്‌പോയിലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫാന്‍ സോണില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണവും നടക്കും. തുടര്‍ന്ന് രാത്രി 10 മണിക്ക് ഡ്രോണ്‍ പ്രദര്‍ശനം നടക്കും.
സ്‌പോര്‍ട്‌സ് ഡേ അനുബന്ധിച്ചും എക്‌സ്‌പോയില്‍ ഡ്രോണ്‍ പ്രദര്‍ശനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 13 ന് വൈകിട്ട് 7.30 നും 9.00നുമാണ് ഡ്രോണ്‍ ഷോ നടക്കുക.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F