June 25, 2024
June 25, 2024
ദോഹ: ഖത്തറിലെ ക്യാബിനറ്റ് കാര്യ സഹമന്ത്രിയുടെ ഓഫീസ് സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, എന്നിവയിലെ ജീവനക്കാർ ജോലി സമയത്തും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും യൂണിഫോം ഡ്രസ് കോഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഖത്തരി പുരുഷ ജീവനക്കാര്‍ പരമ്പരാഗത ഖത്തരി യൂണിഫോം (തോബ്, കുർത്ത, ഇഗാൽ) ധരിക്കണം. ഖത്തറി ഇതര ജീവനക്കാര്‍ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും അതിന്റെ നിറത്തിന് അനുയോജ്യമായ ഷര്‍ട്ടും ടൈയും ധരിക്കണം. വേനല്‍ക്കാലത്ത്, ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോള്‍ ബിഷ്തിന്റെ നിറം:
പ്രഭാതം: വെള്ള,
മധ്യാഹനം: തവിട്ട്,
സായാഹ്നം: കറുപ്പ്.
വിന്റര്‍ ബിഷ്ത് ഡിസംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ ധരിക്കാം.
ഖത്തരി വനിതാ ജീവനക്കാര്‍ പരമ്പരാഗത ഖത്തരി വസ്ത്രം (അബായയും ശിരോവസ്ത്രവും) ഉചിതമായ രീതിയില്‍ ധരിക്കണം. ഖത്തറികളല്ലാത്ത വനിതാ ജീവനക്കാര്‍ തൊഴില്‍ അന്തരീക്ഷത്തിന് യോജിച്ച രീതിയില്‍ ഉചിതമായ വനിതാ വര്‍ക്ക് സ്യൂട്ടുകള്‍ ധരിക്കണം. ചെറുതും ഇറുകിയതുമായ വസ്ത്രങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതോടൊപ്പം മേക്കപ്പും ‘അനുയോജ്യമായത്’ ആയിരിക്കണം.
മെഡിക്കല്‍ കാരണം ബോധിപ്പിക്കാനില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഷൂകള്‍ ജോലിസമയങ്ങളിൽ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
വസ്ത്രങ്ങള്‍ ഉൾവശം കാണാത്ത സുതാര്യമല്ലാത്തതും ഇറുക്കമില്ലാത്തതും ആയിരിക്കണം. മറ്റു ലോഗോകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ജീവനക്കാര്‍ അനുചിതമായ ഹെയര്‍സ്‌റ്റൈലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F