June 27, 2024
June 27, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് മാറാൻ താൽക്കാലിക അവസരം. വീസ മാറ്റത്തിന് നിലവിലുണ്ടായിരുന്ന നിരോധനത്തിൽ 2 മാസത്തെ ഇളവ് നൽകാൻ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫാണ് നിർദേശം നൽകിയത്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 45 ശതമാനവും ഇന്ത്യക്കാരാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.