April 16, 2024
April 16, 2024
ദോഹ: ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു. ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോ. മാജിദ് സുലൈമാന്‍ അല്‍ ഷന്നൂര്‍ അല്‍ നൗമിയാണ് മരിച്ചത്. ഇന്നലെ (ഏപ്രില്‍ 15) വൈകിട്ടായിരുന്നു സംഭവം. മോശം കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായതാണ് മരണത്തിന് ഇടയാക്കിയത്.
ഖത്തറിലെ സിറിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം രാജ്യത്തുടനീളം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 17 വരെ രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F