July 06, 2024
July 06, 2024
മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. വേനൽക്കാലം പ്രമാണിച്ചാണ് ഒമാൻ എയർപോർട്ട്‌സ് അധികൃതർ ഇളവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, 24 മണിക്കൂറിന് ഒരു റിയാൽ മാത്രമാകും വേനൽക്കാലത്തെ നിരക്ക്.
അതേസമയം, മസ്‌കത്ത് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്തിന് ഇടതുവശത്തുള്ള പി5 പാര്‍ക്കിങ് ലോട്ടില്‍ മാത്രമാണ് ഒരു റിയാലിന്റെ ഓഫര്‍ ലഭ്യമാകുക. തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.