Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ഒമാനിൽ 'ഹവ്യം' ഹ്രസ്വ സിനിമയുടെ പോസ്റ്റർ സംവിധായകൻ ലാൽജോസ് പ്രകാശനം ചെയ്തു 

January 30, 2024

news_malayalam_movie_updates_in_gcc

January 30, 2024

ന്യൂസ്‌റൂം ഡെസ്ക് 

മസ്‌കത്ത്: ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ "ഹവ്യം"  ഹ്രസ്വ സിനിമയുടെ പോസ്റ്റർ പ്രകാശനം, പ്രമുഖ സംവിധായകനും നിർമാതാവുമായ ലാൽ ജോസ് നിർവഹിച്ചു.

സിനിമയുടെ ആദ്യ പ്രദർശനം മസ്കത്തിലെ സിനിമ പ്രേമികൾക്ക് മുന്നിൽ ഫെബ്രുവരി രണ്ടാം തീയതി ഒമാൻ ഫിലിം സൊസൈറ്റിയിൽ  നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

'ഓല പ്രെസെന്റ്‌സി'ന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന  ഹ്രസ്വ ചിത്രത്തിന്റെ  തിരക്കഥ, സംവിധാനം : എൻ രവീന്ദ്രനാണ്. ഡി.ഒ.പി : സത്യദാസ് കിടങ്ങൂർ, ഗാനരചന, സംഗീത സംവിധാനം : ടി.എച്  റഹ്മാൻ, സഹസംവിധാനം : രഘുനാഥ് ആർ., കലാസംവിധാനം : സിജോ പോൾ, ഡബ്ബിങ് : അജി കൃഷ്ണ, മേക്കപ്പ് : അനന്തൻ പൊയ്യാറ, അനിമേഷൻ : ബാലു കുരുവിള, ഗതാഗതം : ശിഹാബ്ബ്ദ്ധീൻ എം.കെ.പി, ഡിസൈൻ: വൈബ്രന്റ് 360 

കബീർ യൂസുഫ്, സഫ്‌വാൻ, ജാഫർ  ചിറക്കൽ, ക്രിസ്റ്റി, തഫ്സി കണ്ണൂർ, മൻസൂർ എന്നിവരാണ് അഭിനേതാക്കൾ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News