May 13, 2024
May 13, 2024
ദുബായ്: യു.എ.ഇയിൽ ബിസിനസ് ബേയിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവിസ് പ്രഖ്യാപിച്ചു. ഇന്നലെ (ഞായറാഴ്ച) എക്സിലൂടെയാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. ബിസിനസ് ബേ എക്സിറ്റ് 2വിൽ നിന്ന് ഓൺ പാസീവ് സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ്, ഇക്വിറ്റി, മഷ്റഖ് സ്റ്റേഷൻ, അൽ ഖൈൽ, ദുബായ് ഇന്റർനെറ്റ് സിറ്റി എന്നീ സ്റ്റേഷനുകളിലേക്കാണ് നേരിട്ട് ബസ് സർവിസ് ആരംഭിച്ചത്.
അതേസമയം, അതിശക്തമായ മഴ മൂലം ഏപ്രിൽ പകുതിയോടെ താൽകാലികമായി അടച്ചിട്ട ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി എന്നീ നാല് മെട്രോ സ്റ്റേഷനുകൾ മേയ് 28ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. നാല് മെട്രോ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും മറ്റ് സുരക്ഷ പരിശോധനകളും പൂർത്തീകരിച്ച ശേഷമാണ് പ്രവർത്തന സജ്ജമാക്കിയത്. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴി സേവനം ബുക്ക് ചെയ്യാം. ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ് ലഭ്യമാണ്. 14 സീറ്റുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F