June 20, 2024
June 20, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽക്കാലം പ്രമാണിച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) നിരോധനം ഏർപ്പെടുത്തി. ജൂൺ 23 മുതൽ (ഞായർ) ഓഗസ്റ്റ് 31 വരെയാണ് നിരോധനം. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഇതിലൂടെ മോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.