Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ

May 04, 2024

news_malayalam_delhi_dubai_air_india_airbus_service_started

May 04, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഡൽഹി-ദുബായ് റൂട്ടിൽ ആദ്യ എയർബസ് സർവീസിന് എയർ ഇന്ത്യ തുടക്കം കുറിച്ചു. കമ്പനിയുടെ പുതിയ എയർബസ് A 350-900 വിമാനം ഡൽഹി-ദുബായ് റൂട്ടിൽ സർവീസ് ആരംഭിച്ചു. മെയ് ഒന്നിന് സർവീസ് ആരംഭിച്ചതായി എയർ ഇന്ത്യ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഇന്ത്യയ്ക്കും ദുബായ്‌ക്കുമിടയിൽ A350 വിമാനം പ്രവർത്തിപ്പിക്കുന്ന ഏക കാരിയറായി എയർ ഇന്ത്യ മാറി.

2022-ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ നിലവിൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ 72 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതിൽ 32 വിമാനങ്ങളും ഡൽഹിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.കഴിഞ്ഞ വർഷം, 70 ബില്യൺ ഡോളർ വിലമതിക്കുന്ന 250 എയർബസ് വിമാനങ്ങൾക്കും 220 പുതിയ ബോയിംഗ് ജെറ്റുകൾക്കുമുള്ള ഓർഡർ എയർ ഇന്ത്യ നൽകിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News