January 29, 2024
January 29, 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ ഉമ്മുൽ-ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 32-കാരനായ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ചു. ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതിയുടെ സഹോദരൻ ചെയ്‌ത കുറ്റത്തിന് കോടതി രണ്ട് വർഷം തടവിനാണ് ശിക്ഷിച്ചത്.
ഉമ്മുൽ-ഹൈമാനിൽ 33-കാരനായ സുഹൃത്തിനെ പലതവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന് എട്ടാം റിംഗ് റോഡ് പ്രൊജക്റ്റ് സൈറ്റിൽ കുഴിച്ചിടുകയായിരുന്നു. തുടർന്ന് പ്രതിയുടെ സഹോദരൻ ഇരയുടെ വാഹനം കത്തിക്കുകയും ചെയ്‌തു.
കൃത്യം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ പോയി പ്രതി കീഴടങ്ങുകയും ചെയ്തു. താൻ ചെയ്‌ത കുറ്റകൃത്യം പ്രതി തന്നെ പോലീസിനോട് സമ്മതിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണം നടത്തി കൊലപാതകം സ്ഥിരീകരിച്ചു. കഴുത്തിൽ ആഴത്തിലുള്ള കുത്തേറ്റതുൾപ്പെടെ നിരവധി തവണ കുത്തേറ്റതിനാലാണ് മരണം സംഭവിച്ചതെന്ന് അധികൃതർ കണ്ടെത്തി. പ്രതിയുടെ സഹോദരൻ ചെയ്‌ത കുറ്റത്തിന് കോടതി രണ്ട് വർഷം തടവിനാണ് ശിക്ഷിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F