Breaking News
വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു | മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു |
ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരുടെ മോചനത്തിനായി കേന്ദ്രം ഇടപെടല്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

October 30, 2023

news_malayalam_navy-officers_death-penalty_updates

October 30, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ട് ഒരു വര്‍ഷമായി ഏകാന്ത തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ മോചനത്തിനായി കേന്ദ്രം ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. നാവിക ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മോചനത്തിനായി എല്ലാ ഇടപെടലുകളും കേന്ദ്രം നടത്തുമെന്ന് ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. നാവിക ഉദ്യോഗസ്ഥരുടെ മോചനത്തിനായി വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്നും മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.  

 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ അറസ്റ്റിലായത്. അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം സംബന്ധിച്ച് ഇതുവരെയും ഖത്തര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഖത്തറിനെതിരെ ചാര പ്രവര്‍ത്തി നടത്തിയതാണ് ചുമത്തിയിട്ടുള്ള കുറ്റമെന്നാണ് വിവരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News