Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
സൗദിയിൽ കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി

July 31, 2024

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

ജുബൈൽ: സൗദിയിൽ കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ ഒരു തൃശൂർ സ്വദേശിക്കും 4 സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്.

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വിലാട്ടുകുഴിയിലിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സൗദി പൗരന്മാരായ ജാഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ ഏറിയാട് സ്വദേശി നൈസാം ചിനികപ്പുറത്ത് സിദ്ദീഖി എന്നിവര്‍ക്കാണ് ഇന്ന് (ബുധൻ) വധശിക്ഷ നടപ്പാക്കിയത്.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയുമായിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.


Latest Related News